Weekly reflection
ഓർമ്മകൾ
നാലാം സെമെസ്റ്ററിലെ അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമായി ഞാൻ തിരഞ്ഞെടുത്തത് വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഓലത്താന്നി ആയിരുന്നു . ഓൺലൈൻ ആയിട്ടായിരുന്നു അദ്ധ്യാപക പരിശീലനം . മൂന്നാമത്തെ സെമെസ്റ്ററിൽ ഞാൻ തിരഞ്ഞെടുത്ത സ്കൂളും ക്ലാസും തന്നെ ആയിരുന്നു എനിക്ക് ഇത്തവണയും ലഭിച്ചത് .
8/2/2021 - 13/2/2021
9/2/2021 മുതൽ ആണ് ഞാൻ ക്ലാസുകൾ ആരംഭിച്ചത് . ഗൂഗിൾ മീറ്റ് വഴി ആയിരുന്നു ക്ലാസ്സ് ക്രമീകരിച്ചത് . ' വൈവിദ്യം നിലനിൽപിന് ' എന്ന പാഠം ആയിരുന്നു പഠിപ്പിച്ചത് . ജീവമണ്ഡലത്തെ കുറിച്ചും വിവിധ ഭക്ഷ്യ ശൃംഖലകളെ കുറിച്ചും ജീവിബന്ധങ്ങൾ , വംശനാശം സംഭവിച്ച ജീവികൾ , വംശനാശ ഭീക്ഷണി നേരിടുന്ന ജീവികൾ , ജൈവവൈവിദ്ധ്യം , എന്നിവയെ കുറിച്ചൊക്കെ പഠിപ്പിച്ചു . സ്ലൈഡുകളുടെയും ചിത്രങ്ങളുടെയും സഹായത്തോടെ പാഠഭാഗം വളരെ വ്യക്തമായി അവതരിപ്പിച്ചു .
14/2/2021 - 20/2/2021
ഈ ആഴ്ച കൊണ്ട് വൈവിദ്ധ്യം നിലനിൽപിന് എന്ന പാഠം പഠിപ്പിച്ചു തീർത്തു . തുടർന്നു അദ്ധ്യായത്തിലെ പ്രധാന ഭാഗങ്ങൾ ഒരിക്കൽ കൂടി പറഞ്ഞു . തുടർന്നുള്ള ക്ലാസ്സിൽ വിവിധ പ്രതുല്പാദന രീതികളെ പരിചയപ്പെടുത്തി കൊണ്ട് ' തലമുറകളുടെ തുടർച്ചയ്ക്ക് ' എന്ന പുതിയ അദ്ധ്യായം ആരംഭിച്ചു . വിവിധ പ്രതുല്പാദന രീതികൾ , പൂവിലെ പ്രധാന ഭാഗങ്ങൾ , സസ്യങ്ങളിലെ പ്രതുല്പാദനം , പ്രതുല്പാദനം മനുഷ്യനിൽ എന്നീ വിവിധ ഭാഗങ്ങളെ കുറിച്ച് ക്ലാസുകൾ എടുത്തു .
21/2/2021 - 27/2/2021
ഇതു അദ്ധ്യാപക പരിശീലനത്തിന്റെ അവസാന ആഴ്ച ആയിരുന്നു . ഈ ആഴ്ച കൊണ്ട് തലമുറകളുടെ തുടർച്ചയ്ക് എന്ന പാഠം പഠിപ്പിച്ചു കഴിഞ്ഞു . കൗമാര കാലത്തെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചും ക്ലാസ്സെടുത്തു . തുടർന്ന് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തുകയും ചെയ്തു . നല്ലൊരു അനുഭവമായിരുന്നു ഇതു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ